s

ആലപ്പുഴ: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കണമെന്ന് കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് വെൽഫയർ കമ്മറ്റിയുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് അനുബന്ധിച്ചുള്ള അമ്മത്തൊട്ടിൽ സുരക്ഷിത മേഖലയിലേക്ക് മാറ്റാനും മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിനോട് ചേർന്ന് പുതിയ ഒരു അമ്മത്തൊട്ടിൽ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി സ്ഥലം അനുവദിക്കാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകും. ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി അക്കേഷ്യ മരങ്ങൾ മുറിച്ച് മാറ്റുവാൻ ട്രീ കമ്മറ്റിയോട് ആവശ്യപ്പെട്ടു.