
പല്ലന : എസ്.എൻ.ഡി.പി യോഗം പല്ലന 541-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും അനുമോദനവും കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ചവർക്കുള്ള സമ്മാനദാനം എം.സോമൻ നിർവഹിച്ചു. കുമാരകോടി ബാലൻ, എം.മോഹനൻ, കെ.അശോകൻ, എസ്.ബിജു, എൻ.പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.