photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം എസ്.എൽ.പുരം പെരുന്തുരുത്ത് പടിഞ്ഞാറ് 535-ാം നമ്പർ ശാഖയിലെ ഗ്രന്ഥശാല ഉദ്ഘാടനവും കൊടിമര ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും ശാഖാങ്കണത്തിൽ നടന്നു. ഗ്രന്ഥശാലയും വായനശാലയും എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. കൊടിമര ഉദ്ഘാടനം കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമനും,സമ്മേളന ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബുവും നിർവഹിച്ചു. പ്രതിഭകളെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ ആദരിച്ചു. പഠനോപകരണങ്ങൾ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ വിതരണം ചെയ്തു. 35 വർഷമായി തയ്യിൽ ക്ഷേത്രം മേൽശാന്തിയായി പ്രവർത്തിക്കുന്ന കെ.പി.സുരേന്ദ്രൻ ശാന്തിയെ ദേവസ്വം സെക്രട്ടറി അഡ്വ.എം.ആർ. അരവിന്ദാക്ഷൻ ആദരിച്ചു.ശാഖ ആക്ടിംഗ് പ്രസിഡന്റ് വി.വിജയകുമാർ അദ്ധ്യക്ഷനായി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,അനിലാൽ കൊച്ചുകുട്ടൻ,പ്രസന്ന ചിദംബരൻ,പുരുഷാമണി, കെ.കെ.പത്മസേനൻ,വിനേഷ് വേലായുധൻ,എസ്.ജയൻ,ചിത്രകുമാരി,കെ.എം.ലത എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വി.കെ.പുരുഷൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.അജയൻ നന്ദിയും പറഞ്ഞു.