
മാന്നാർ: ബുധനൂർ പടിഞ്ഞാറ് 775-ാം നമ്പർ ദുർഗവിലാസം എൻ.എസ്.എസ് കരയോഗം കരയോഗഭവനങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്കും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടംനേടിയ ബാലനും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ പാർവ്വതി, ഹരിപ്രിയ, ആർച്ച ഉദയൻ, കാശിനാഥൻ എന്നിവർക്കും ഓർമ്മശക്തിയും തിരിച്ചറിയാനുള്ള കഴിവും അനുകരണശേഷി കൊണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ രണ്ട് വയസും അഞ്ച് മാസവും പ്രായമുള്ള കൊഴുവേലിൽ രാജീവ്-വീണ ദമ്പതികളുടെ മകൻ ആരുഷിനും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സുമതിയമ്മ ടീച്ചർ വക എൻഡോവ്‌മെന്റ് തുകയും ചടങ്ങിൽ നൽകി. ഗോപലകൃഷ്ണ കുറുപ്പ്, കുമാരി, ഗംഗാധരൻ പിള്ള, സുകുമാര പണിക്കർ, മധുസുദനൻ രാമശില എന്നിവർ പുരസ്കാരം വിതരണം നടത്തി. പ്രസിഡന്റ് എം.ആർ.ശ്രീകുമാർ, സെക്രട്ടറി ശരത് വള്ളിയിൽ , ജോയിന്റ് സെക്രട്ടറി വിഷ്ണു, കമ്മിറ്റിയംഗങ്ങളായ വിമൽ കുമാർ, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.