ആലപ്പുഴ : തനിച്ചു താമസിച്ചുവന്ന വൃദ്ധനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൗസിംഗ് കോളനി വാർഡിൽ പുതുവനപ്പറമ്പ് ഭാസ്‌ക്കരനാണ് (75) മരിച്ചത്. രണ്ടു ദിവസായി വീട് അടഞ്ഞു കിടക്കുന്നത് കണ്ട അയൽവാസികൾ ബന്ധുക്കളെ വിളിച്ചുവരുത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഭാസ്‌ക്കരനെ മരിച്ച നിയിൽ കാണ്ടത്. ഭാര്യ പരേതയായ വിമല. മകൾ: സതീദേവി. മരുമകൻ പരേതനായ ഷാജി.