ചാരുംമൂട് : ചുനക്കര ഗ്രാമപഞ്ചായത്തും ചുനക്കര വില്ലേജ് വികസന സമതിയും മാവേലിക്കര ലീഗൽ സർവീസ് അതോറിട്ടിയും സംയുക്തമായി ജനകീയ അദാലത്ത് 29 ന് 10.30 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പരാതികളാണ് പഞ്ചായത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത്. കൊവിഡ് കാരണമുള്ള വിലക്ക് നിലനിന്നിരുന്ന കഴിഞ്ഞ ഒരു വർഷക്കാലമായി പരാതികളിൽ യഥാസമയം തീർപ്പ് ഉണ്ടാകുവാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 26 ന് മുമ്പായി പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ആർ അനിൽകുമാർ അറിയിച്ചു.