ചേർത്തല : ചരക്കുലോറി തട്ടി ഇലക്ട്രിക് പോസ്റ്റ് തകർന്നു. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഒറ്റപ്പുന്നയിൽ നിന്നും നഗരത്തിലേക്കുള്ള പാതയിൽ വേളോർവട്ടത്തിനു സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വൈകിട്ടോടെയാണ് ലോറി നീക്കി പോസ്റ്റു മാറ്റി സ്ഥാപിക്കാനായത്. രാവിലെ മുതൽ വൈകിട്ടുവരെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. നഗരത്തിൽ വെസ്റ്റ് സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണവും നിലച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്.