മാവേലിക്കര: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) മാവേലിക്കര ഏരിയാ സമ്മേളനം 22ന് ശ്രീകൃഷ്ണ ഗാനസഭാ ഹാളിൽ നടക്കും. രാവിലെ 10ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ സെക്രട്ടറി ജി.രാജമ്മ, പാർട്ടി ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ പ്രസിഡന്റ് സി.വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം എം.ആർ ചെല്ലപ്പൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എസ്.അനിരുദ്ധൻ, എൽ.സി സെക്രട്ടറിമാരായ അജയൻ, ഡി.തുളസിദാസ് എന്നിവർ പങ്കെടുക്കും.