മാവേലിക്കര: നഗരസഭയിലെ വെള്ളക്കെട്ടായി മാറിയ 21-ാം വാർഡിലെ പാലസ് റോഡിൽ ബി.ജെ.പി പ്രവർത്തകർ വള്ളം ഇറക്കി പ്രതിഷേധിച്ചു. പൊന്നാരംതൊട്ടത്ത് നിന്നും കമ്പനിപ്പടിയിലേയ്ക്ക് പോകുന്ന പാലസ്‌ വാർഡ് റോഡ് വെള്ളകെട്ടിലാണ്. നിരവധി സ്കൂൾ കുട്ടികൾ കാൽനടയായും സൈക്കിളുകളിലും യാത്ര ചെയ്യുന്നതും ഇരുചക്ര മോട്ടോർ വാഹനങ്ങളും സഞ്ചരിക്കുന്നതുമാണ് ഈ റോഡ്. കാലാകാലങ്ങളായി മഴക്കാലത്ത് രുപപ്പെടുന്ന ഈ വെള്ളക്കെട്ടിനെതിര അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ പരിഹാരവും ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് ബി.ജെ.പി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളം ഇറക്കി പ്രതിഷേധിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം മാവേലിക്കര ടൗൺ തെക്ക് ഏരിയ പ്രസിഡന്റ് സുജിത് ആർ.പിള്ള ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ആർ.രഞ്ജിത് അധ്യക്ഷനായി. മഹിളാ മോർച്ച ഏരിയ പ്രസിഡന്റ് വിദ്യ സനൽ, ബൂത്ത് ഭാരവാഹികളായ അരുൺ കുമാർ, സനൽ കുമാർ, സുഭാഷ്, സുരേന്ദ്രൻ, ബാബു, സജി കുമാർ, സുമതി, അഞ്ജന എന്നിവർ സംസാരിച്ചു.