കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 17ാം നമ്പർ പുല്ലങ്ങടി ശാഖയിലെ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിൽ മോഷണ ശ്രമം.ചുറ്റമ്പലത്തിന്റെ ഓട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് പിന്നീട് ശ്രീകോവിലിനുള്ളിൽ കയറി. തിടപ്പള്ളിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടും തകർത്ത നിലയിൽ കാണപ്പെട്ടു. നിത്യപൂജ ഇല്ലാത്ത ക്ഷേത്രമായതിനാൽ ഭക്തർ വൈകിട്ട് വിളക്ക് തെളിയിക്കാനായി എത്തിയപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത് . തുടർന്ന് സ്ഥലത്തെത്തിയ ശാഖായോഗം ഭാരവാഹികൾ നെടുമുടി പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വഷിച്ച് എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന് കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ സുപ്രമോദം ആവശ്യപ്പെട്ടു.