കായംകുളം : കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
ജനശ്രീ മിഷൻ ബ്ലോക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് വശവും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനും പുതിയ സ്റ്റേഷൻ നിർമ്മിക്കാനും യു.ഡി.ഫ് സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് എൽ.ഡി.എഫ്. സർക്കാർ അട്ടിമറിച്ചത്. ഡിപ്പോയുടെ തകർച്ചയുടെ ഉത്തരവാദിത്വത്തിൽനിന്നും എം.എൽ.എമാർക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ബ്ലോക്ക് ചെയർമാൻ എ.എം കബീർ അദ്ധ്യക്ഷത വഹിച്ചു. പി. എസ്.പ്രസന്നകുമാർ, സി.അമ്മിണി, എസ്.വിജയനാഥൻ,കെ.സി.കൃഷ്ണകുമാർ,തയ്യിൽ റഷീദ് എന്നിവർ പ്രസംഗിച്ചു.