ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 609 നമ്പർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്കോളർഷിപ്പ്, നോട്ട് ബുക്ക് വിതരണം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ .എൻ .പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു .ശാഖ പ്രസിഡന്റ് എം .എൻ.പാലകൻ അദ്ധ്യക്ഷനായി. മുൻ വർഷങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.പി.പരീക്ഷിത്ത് ആദരിച്ചു .ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ശാഖയോഗം മുൻ പ്രസിഡൻ്റ് ഡോ.വി.പങ്കജാക്ഷൻ അനുമോദിച്ചു . ശാഖ സെക്രട്ടറി വി.കണ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി .ആർ. ഗോപി നന്ദിയും പറഞ്ഞു.