ആലപ്പുഴ : ആലപ്പുഴയിലെ പ്രഥമ അൽഫോൻസാ തീർത്ഥാടന കേന്ദ്രമായ ചാത്തനാട് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കമാവും. 28വരെ വൈകുന്നേരങ്ങളിൽ 5മണി മുതൽ നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടാകും. പ്രധാന തിരുനാൾദിനമായ 31ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് പള്ളി വികാരി ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ അറിയിച്ചു.