ആലപ്പുഴ: മാസത്തിന്റെ ആദ്യപ്രവർത്തി ദിവസം വിതരണം ചെയ്യേണ്ട കെ.എസ്.ആർ.ടി.സി പെൻഷൻ മാസാവസാനമായിട്ടും വിതരണം ചെയ്യാത്തതിൽ പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യൂണിറ്റ് കമ്മിറ്റി യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ അർദ്ധ വാർഷിക പൊതുയോഗം ഉദ്ഘാടനം 23ന് രാവിലെ 9.30ന് മുല്ലയ്ക്കൽ ബ്രാമണസമൂഹം മഠം ഹാളിൽ നടക്കുമെന്ന് സെക്രട്ടറി വി.രാധാകൃഷ്ണൻ അറിയിച്ചു. അർദ്ധവാർഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.വാസുദേവൻ പിള്ള , ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ ,കേന്ദ്ര കമ്മറ്റി അംഗം ജി.തങ്കമണി എന്നിവർസംസാരിക്കും.