ഹരിപ്പാട് :റോട്ടറി ക്ലബ് ഓഫ് മണ്ണാറശാലയുടെ പ്രസിഡന്റായി ബിനു പ്രഭാകരൻ,സെക്രട്ടറി അഖിൽ ഗോപിനാഥ്, ട്രഷറർ ഗോപകുമാർ മീനാക്ഷി എന്നിവർ ചുമതലയേറ്റു. റോട്ടറി ഡി.ജി.എൻ എ .കെ .എസ് സുധി ജബാർ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഈ വർഷത്തെ പരിപാടികളായ വാത്സല്യം,പരിണയം എന്നിവയുടെ ഉദ്‌ഘാടനവും നടന്നു. കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നാല് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയ അമേയ , തായ്‌ലാൻഡിൽ നടന്ന അന്താരാഷ്ട്ര മൂയി തായ് മത്സരത്തിൽ ഭാരതത്തിനുവേണ്ടി അഭിമാനാർഹമായ നേട്ടം കൈവരിച്ച മാളവിക എന്നിവരെ യൂത്ത് ഐക്കൺ അവാർഡ് നൽകി ആദരിച്ചു. അങ്കണ വാടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. പാസ്റ്റ് അസി. ഗവർണർ രവികുമാർ, അസി. ഗവർണർ ഡോ.പ്രസന്നൻ , ജി.ജി.ആർ മായ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.