ഹരിപ്പാട്: തൃക്കുന്നപ്പുഴ എം.ടി.യു.പി.സ്കൂളിലെ വായന മാസാചരണത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. അബ്ദുൾ റഹ്മാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സാഹിത്യകാരൻ അബ്ദുൾ ലത്തീഫ് പതിയാങ്കര മുഖ്യാതിഥിയായി. കുട്ടികൾ 5 ഭാഷകളിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക നിറച്ചാർത്തിന്റെ പ്രകാശനം സാഹിത്യകാരൻ അബ്ദുൾ ലത്തീഫ് പതിയാങ്കര നിർവഹിച്ചു. കുട്ടികളുടെ വഞ്ചിപ്പാട്ട് ,നാടൻ പാട്ട് ,കുഞ്ഞുണ്ണിപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു. വായന മാസാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ തോമസ് എം.പി നിർവ്വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഇസ്മായിൽ , വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് അർഷക് എസ്, ഹാജിറ എം, ആയിഷ സുഹൈൽ ,റാബിയ എം ,അതുല്യ, വിഷ്ണുമായ എന്നിവർ സംസാരിച്ചു.