ഹരിപ്പാട്: ടിപ്പർ മേഖലയിൽ അനാവശ്യ പിഴകൾ ചുമത്തിയുള്ള ചൂഷണം സർക്കാർ അവസാനിപ്പിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ആവശ്യപ്പെട്ടു. ടിപ്പർ ആൻഡ് ടോറസ് മസ്ദൂർ സംഘ് കാർത്തികപ്പള്ളി താലൂക്ക്‌ കമ്മിറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് കൺവീനർ എസ്. സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ജി.എം.അരുൺകുമാർ, യുണിയൻ ജില്ലാ ട്രഷറർ പി.ദിനുമോൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. ഭാരവാഹികളായി വിശ്വപ്രസാദ് (പ്രസിഡന്റ്) രമേശ്‌, വിഷ്ണു (വൈസ് പ്രസിഡന്റുമാർ) ഷാജി (സെക്രട്ടറി) ദീപു,മനീഷ് കൃഷ്ണൻ (ജോ. സെക്രട്ടറിമാർ) ശ്യാം (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.