
ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ആർട്ട് ഗ്യാലറികളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ചിത്രകാരൻന്മാരുടെ പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ഭദ്രൻ കാർത്തിക, പ്രണവം ശ്രീകുമാർ , ഷമീർ ഹരിപ്പാട്, ചിത്ര ജ്യോതി എന്നിവരുടെ ചിത്രകലാ പ്രദർശനം മിസ്റ്റിക് ഹ്യൂസ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ പ്രണവം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കലാകാരൻ അച്ചുതൻ കൂടല്ലൂരിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ആര്യാട് ഭാർഗവൻ, തോമസ് വള്ളിക്കാടൻ, ലാലിമോൻ വരയിടം, ഭദ്രൻ കാർത്തിക, ചിത്ര ജ്യോതി, ഷമീർ ഹരിപ്പാട് എന്നിവർ പങ്കെടുത്തു.