ആലപ്പുഴ : കടപ്പുറത്ത് കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആലപ്പുഴ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് തൈപ്പറമ്പിൽ മൈക്കിളിനെ (28) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളോടൊപ്പം ഒളിവിൽ പോയ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ ശക്തമാക്കി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം.