
ചാരുംമൂട്: ബാലസംഘം ചാരുംമൂട് ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. അഞ്ജനാ രാജ്, ആദിത്യാ ബാബു, ആർ ശ്രീനാഥ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി രുദ്ര വി പണിക്കർ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് അതുൽ രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി രുദ്ര വി..പണിക്കർ (പ്രസിഡന്റ്), ആർ.ശ്രീനാഥ്, ബി.അതുല്യ (വൈസ് പ്രസിഡന്റുമാർ), ആദിത്യ ബാബു (സെക്രട്ടറി), വി.അഭിനന്ദ്, അനന്തനാരായണൻ (ജോയിന്റ്സെക്രട്ടറിമാർ), എസ്.രാമകൃഷ്ണൻ (കൺവീനർ), ദീപാ ഉദയൻ , വിമല (ജോയിന്റ് കൺവീനർമാർ), അജിത്ത് കുമാർ (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.