ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.ശബരീനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ടൗൺ, അമ്പലപ്പുഴ എന്നിവടങ്ങളിൽ പ്രകടനം നടന്നു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ, ജിനേഷ്, എം.പി.മുരളീകൃഷ്ണൻ, ഷിത ഗോപിനാഥ്, ദിൽജിത്ത്, ഷിജു താഹ, റിനു ഭൂട്ടോ, മുനീർ റഷീദ്, റാഷിദ്, മണികണ്ഠൻ, മനു മഹീന്ദ്രൻ, വിഷ്ണു, അഫ്‌സൽ കാസിം, അൻസിൽ അഷറഫ്, ഷാരോൺ ഷാജി, തൻസിൽ,ആദിത്യൻ, ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി