ചാരുംമൂട്: വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തകവിതരണ പദ്ധതിക്ക് തുടക്കമായി. ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ എച്ച്.ഐ.എസ് .ജെ എൽപി സ്കൂളിലെ കുട്ടികൾക്കായി പുസ്തകവിതരണവും പുസ്തക പരിചയപ്പെടുത്തലും ഗ്രന്ഥശാലയിൽ നടന്നു. വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ. ബഷീർ റാവുത്തർ പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മിഴ്സാ സലിം അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി പി.തുളസീധരൻ, നാഗുർ കണ്ണ് റാവുത്തർ, അദ്ധ്യാപകരായ ശ്രീദേവി, സബീന , അശ്വതി , ഷാൻ ഷൈജു തുടങ്ങിയവർ സംസാരിച്ചു.