
പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധിച്ച് പള്ളിച്ചന്തയിൽ പ്രകടനവും സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ , ഡി.സി.സി മെമ്പർ പി.റ്റി. രാധാകൃഷ്ണൻ , വി.കെ സുനിൽ കുമാർ ,രവീന്ദ്രൻ ഇടത്തിൽ, മുരളി മഠത്തറ, കെ.ഡി.രാജേഷ് പഞ്ചായത്ത് മെമ്പർമാരായ നൈസി ബെന്നി, രമവിശ്വനാഥൻ , സുരേഷ് കുമാർ , മോഹൻദാസ്, പ്രസന്നകുമാർ, ടോണി ടോമി, രവീന്ദ്രൻ നായർ , പി.എൻ. ബിജു , എൻ.ആർ.പൊന്നൻ തുടങ്ങിയവർ നേതൃത്വം നൽകി