ചാരുംമൂട് : കെ. പി റോഡിൽ കരിമുളയ്ക്കൽ ജംഗഷനിൽ നിന്നിരുന്ന തണൽ മരത്തിന്റെ കമ്പ് ഒടിഞ്ഞു വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്ക് പറ്റി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ്‌ സംഭവം. ഇടപ്പോൺ സ്വദേശിയായ സുജിത് കായംകുളത്ത് നിന്ന് ചാരുംമൂട് ഭാഗത്തേക്ക്‌ വരുമ്പോളാണ് അപകടം ഉണ്ടായത്. ഹെൽമെറ്റ്‌ ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ അനിൽ കുമാറും വാർഡ് മെമ്പർ വി.കെ.രാധാകൃഷ്ണനും ഇടപെട്ട് അപകടകരമായി നിന്ന മരം മുറിച്ചു മാറ്റി.