മാവേലിക്കര: ഭദ്രാസന നവജ്യോതി മോംസിന്റ മേഖല സമ്മേളനങ്ങൾ 21ന് ആരംഭിക്കുമെന്ന് ഡയറക്ടർ അനി വർഗീസ് അറിയിച്ചു. കറ്റാനം മേഖല സമ്മേളനം നാളെ കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഉച്ചക്ക് 2ന് നടക്കും. ഭദ്രാസന മർത്തമറിയം സമാജം വൈസ് പ്രസിഡന്റ് ഫാ.കോശി മാത്യു ഉദ്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജസ്റ്റിൻ അനിയൻ അധ്യക്ഷനാവും. പത്തിച്ചിറ മേഖല സമ്മേളനം 28ന് ഉച്ചയ്ക്ക് 2ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിലും കായംകുളം മേഖല സമ്മേളനം കായംകുളം കാദീശ വലിയ പളളിയിൽ ആഗസ്റ്റ് 6ന് ഉച്ചക്ക് 2 ന് നടക്കും.