tur

തുറവൂർ: മോട്ടോർ പ്രവർത്തിപ്പിക്കാനായി പ്ളഗിൽ വയർ കുത്തുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. എഴുപുന്നതെക്ക് വല്ലേത്തോട് കണ്ടത്തിച്ചിറ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ വിദ്യ (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. വീടിന്റെ കുളിമുറിക്കരികിൽ വച്ച് ഷോക്കേറ്റതിനെ തുടർന്ന് മുറ്റത്തേക്ക് തെറിച്ചു വീണ് പിടഞ്ഞു കൊണ്ടിരുന്ന വിദ്യയെ ഇവരുടെ വീടിന് മുൻപിലെ റോഡിലൂടെ പോകുകയായിരുന്ന കാൽനടയാത്രക്കാരനായ വിക്രമനാണ് ആദ്യം കണ്ടത്. വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവ് സംഭവം അറിഞ്ഞതുമില്ല. വിക്രമൻ ബഹളം കൂട്ടിയതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികളും സമീപത്തെ ചെമ്മീൻ പീലിംംഗ് ഷെഡിലെ തൊഴിലാളികളും ചേർന്ന് വിദ്യയെ ഉടൻ തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയതോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം രാത്രി വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മക്കൾ: അഭിനവ് കൃഷ്ണൻ, അക്ഷിത കൃഷ്ണൻ.