ഹരിപ്പാട്: അരി ഉൾപ്പെടെയുളള ഭക്ഷ്യസാധനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും അഞ്ച് ശതമാനം ചരക്കു സേവന നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. വൈകിട്ട് വില്ലേജ് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ നാളെ നടക്കുന്ന പന്തം കൊളുത്തി പ്രകടനത്തിൽ മുഴുവൻ കർഷക തൊഴിലാളികളും പങ്കെടുക്കണമെന്ന് കെ.എസ്.കെ.ടി.യു.ജില്ലാ പ്രസിഡൻ്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും അറിയിച്ചു.