ambala

അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിലെ സി.പി.എം ജ്യോതി നഗർ, സൊസൈറ്റി ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു.വിജയിഭവ - 2022 എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി .അനിൽകുമാർ അധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകായിക രംഗത്ത് മികവുപുലർത്തിയവരെയും കവിയും ഗാനരചയിതാവുമായ രമേശ് മേനോനെയും അനുമോദിച്ചു. സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം .രഘു,പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത തുടങ്ങിയവർ പങ്കെടുത്തു.