അമ്പലപ്പുഴ: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പുന്നപ്ര യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .ഷീബാ രാകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി .എ പ്രസിഡന്റ് സുധീർ പുന്നപ്ര അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ വി.പദ്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.ഇ.ഒ എം.ശോഭന വിദ്യാർത്ഥികളെ അനുമോദിച്ചു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ബിജുമോൻ സംസാരിച്ചു. പ്രഥമാദ്ധ്യാപിക പി. പ്രസന്നകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി .ലത നായർ നന്ദിയും പറഞ്ഞു.