ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ജനനന്മ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദനസമ്മേളനം 24ന് വൈകിട്ട് 4ന് നടക്കും. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. എൻ. വേണുഗോപാലൻ അധ്യക്ഷനാകും. ഡോ. നാരായണക്കുറുപ്പ്, സുജ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.