ഹരിപ്പാട്: കരുവാറ്റ ശ്രീ രാമകൃഷ്ണ വിദ്യാലയത്തിൽ ചാന്ദ്ര ദിനാചരണം നടത്തി. 'ചാന്ദ്രദർശനം 2022' എന്ന പരിപാടി സ്കൂൾ മാനേജർ ചാങ്ങയിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സെക്രട്ടറി ഗിരീഷ് കുമാർ, പ്രിൻസിപ്പൽ അശ്വിൻ.വി, വൈസ് പ്രിൻസിപ്പൽ ശ്രീജ, ഉണ്ണികൃഷ്ണൻ.എം എന്നിവർ സംസാരിച്ചു. സുബി ബാബു, സജന.വി.കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.