ചേർത്തല:മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചേർത്തല എം.എൽ.എയും കൃഷിമന്ത്റിയുമായ പി.പ്രസാദ് വിദ്യാഭ്യാസ മന്ത്റി വി.ശിവൻ കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ചേർത്തലയിൽ നിർമ്മാണത്തിലിരിക്കുന്ന പൊതുവിദ്യാലയങ്ങളുടെ നിർമ്മാണ പുരോഗതി ഇരു മന്ത്റിമാരും വിലയിരുത്തി.നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശങ്ങൾ നൽകി. വയലാർ ഐ.ടി.ഐ നിർമ്മാണവുമായി ബന്ധപ്പെട്ട് റിവൈസ്ഡ് എസ്​റ്റിമേ​റ്റിന് എത്രയും വേഗം അംഗീകാരം നൽകി നിർമ്മാണം തുടങ്ങുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി.