ആലപ്പുഴ: പുറക്കാട് ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമന്ന് അഡ്വ.എം.ലിജു ആവശ്യപ്പെട്ടു. പുറക്കാട്, തോട്ടപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിജു.
തോട്ടപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സീനോ വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എസ്.സുബാഹു, പി.സാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് , മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എച്ച്.വിജയൻ, ഐ.എൻ.ടി.യു സി ജില്ലാ ജനറൽ സെക്രട്ടറി എം.വി.രഘു, പുറക്കാട് മണ്ഡലം പ്രസിഡന്റ് സജി മാത്തേരി, കോൺഗ്രസ് പാർലമന്ററി പാർട്ടി ലീഡർ വി.ശശികാന്തൻ, ജി.സുഭാഷ് കുമാർ, രാജേശ്വരി കൃഷ്ണൻ,വി.ആർ.അമ്മിണി, പ്രസന്നകുഞ്ഞുമോൻ, ജി.പ്രകാശൻ, പ്രജീഷ്, എസ്.മഹാദേവൻ, നിഷാന്ത് ഗോപാൽ, എസ്.കെ.രാജേന്ദ്രൻ, സോമൻ തൈച്ചിറ,സിമി പൊടിയൻ, സിനി, പുരുഷൻ, രേഷ്മ കീർത്തി, വിനീഷ്, ഷിബു മാവുങ്കൽ, എന്നിവർ സംസാരിച്ചു.