ചേർത്തല:കേരള കോൺഗ്രസ് ആരംഭകാല നേതാവും,സംസ്ഥാന കമ്മിറ്റി അംഗവും,ജില്ല വൈസ് പ്രസിഡന്റും, ചേർത്തല മുനിസിപ്പൽ മുൻ കൗൺസിൽ അംഗവുമായിരുന്ന എം.ജെ. ദേവസ്യയുടെ ചരമ വാർഷികം ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചേർത്തല മുട്ടം പള്ളി സെമിത്തേരിയിൽ അനുസ്മരണ പ്രാർത്ഥനയും,ശവകുടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ടെലിഫോൺ വഴി അനുസ്മരണം നടത്തി. പ്രസിഡന്റ് ബിജു കോയിക്കര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം ജോർജ് ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ, ജില്ലാ സെക്രട്ടറിമാരായ തമ്പി ചക്കുങ്കൽ, കെ.ജെ.എബി മോൻ,ജോർജ് കോളുതറ,ജോസ് കുന്നുമ്മേൽപറമ്പിൽ, ജിമ്മിച്ചൻ,ജീവൻ,തോമസ് പേരേമടം, ചാക്കോ കളരാൻ,എം.സി.ചാക്കോ,ചെറിയാച്ചൻ എന്നിവർ സംസാരിച്ചു.