
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സംഘത്തിന് പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റോഡരികിൽ വളർന്നു നിന്ന കഞ്ചാവ് ചെടി കണ്ടെടുത്തു. വലിയകുളം ജംഗ്ഷനിൽ നിന്നും മാധവ മെമ്മോറിയൽ സ്‌കൂളിലേക്ക് പോകുന്ന റോഡിന് സമീപമാണ് 58 സെൻറീമീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എം.സി.ബിനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.അഭിലാഷ്, എസ്.ആർ.റഹീം, യു.ഉമേഷ്, കെ.ടി.കലേഷ്, അഗസ്റ്റിൻ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.