കുട്ടനാട് : എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എം.വി.മനോജ് അദ്ധ്യക്ഷനാകും. കേരളകൗമുദി സർക്കുലേഷൻ മാനേജർ സി.രതീഷ് വിഷയാവതരണം നടത്തും. കുട്ടനാട് എക്സൈസ് സി.ഐ ഗിരീഷ് കുമാർ ക്ലാസ് നയിക്കും. കേരളകൗമുദി സർക്കുലേഷൻ അസി മാനേജർ എ.ജി.സുഭാഷ്, ഡി.എച്ച്.എം ഗീതമ്മ എന്നിവർ സംസാരിക്കും. ഹെഡ്മിസ്ട്രസ് രാധിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൽഫോൺസ് വി.ജോബ് നന്ദിയും പറയും