ambala
നിയന്ത്രണം തെറ്റിയ മിനിലോറി കടയിലേക്ക് ഇടിച്ചു കയറിയ നിലയിൽ

അമ്പലപ്പുഴ: ദേശീയപാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം നി​യന്ത്രണം തെറ്റി​യ മി​നി​ ലോറി​ കടയി​ലേക്ക് ഇടി​ച്ചുകയറി​. ആർക്കും പരി​ക്കി​ല്ല. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കൊല്ലത്തു നി​ന്ന് കൊച്ചി​യി​ലേക്കു പോയ വാഹനമാണ് അപകടത്തി​ൽപ്പെട്ടത്. എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റുകയായി​രുന്നു.