pra
പ്രതിഷേധ പ്രകടനം നടത്തി

ഹരിപ്പാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട്, ജില്ലാ സെക്രട്ടറി കെ.എസ്.ഹരികൃഷ്ണൻ, ആർ.രതീഷ്, സുജിത് സി. കുമാരപുരം, അൻസിൽ ഷെരീഫ്, സുജിത് കരുവാറ്റ, അരുൺ വി, എസ്.അമ്പാടി, ശ്രീനാഥ്‌ ആമ്പക്കാടൻ, നാദിർഷാ, വിഷ്ണു പ്രസാദ്, ഷാഹു ഉസ്മാൻ, വി.കെ.നാഥൻ, വിനീഷ് കുമാർ, ഹരികൃഷ്ണൻ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.