
ചാരുംമൂട് :ചാരുമൂട് മേഖലയിലെ സ്കൂളുകളിൽ വായനാമാസാചരണം സമാപിച്ചു. താമരക്കുളം ചത്തിയറ ഗവ.എൽ.പി. എസിൽ സ്കൂൾ വികസന സമിതിയംഗം എസ്.ജമാൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് വിനീതബാബു മുഖ്യപ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപിക വി.ബിന്ദു വിശദീകരണം നടത്തി. കവിയത്രി വി.ആർ.സ്വാതി, നാടൻപാട്ട് കലാകാരൻ വിപിൻ എസ്.ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. അദ്ധ്യാപകരായ ശ്രീലത, സാബിർ എന്നിവർ സംസാരിച്ചു. വായനാ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. താമരക്കുളം വേടരപ്ലാവ് എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുത്തശിമാർക്ക് കുരുന്നുകൾ നൽകിയ ആദരവ് ശ്രദ്ധേയമായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ചാരുംമൂട് രാധാകൃഷ്ണൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും, വായനാമാസാചരണ സുവനീർ പ്രകാശനവും നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ഷീബ വിശദീകരണം നടത്തി. എസ്.എസ്.ജി ചെയർമാൻ ഹരിദേവൻ, എസ്.എം.സി ചെയർപേഴ്സൺ ഡി.അജിത, അദ്ധ്യാപകരായ ജ്യോതിലക്ഷി , ലക്ഷ്മി ഗോവിന്ദ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചുനക്കര ഗവ.യു.പി.എസിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ജെ.നിസ വിശദീകരണം നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരി രജനി ആത്മജ നിർവഹിച്ചു. മുൻ പ്രഥമാദ്ധ്യാപിക വസുമതിയമ്മ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം പി.എം.രവി, വികസന സമിതി ചെയർമാൻ സുരേഷ് കുമാർ ,ജിജി ജോൺ , ആർ.സി.രാജി, സോളമൻ ,ഷൈമ എസ്.ഹന്ന എന്നിവർ സംസാരിച്ചു.