s

ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി നാളെ ആലപ്പുഴ ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യും. എസ്.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. എസ്.ധനപാൽ സ്വാഗതം പറയും. സംസ്ഥാന ട്രഷറർ ടി.കെ.എ.ഷാഫി, കെ.ജെ.ഷൈൻ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.അനിത, ജില്ലാ പ്രസിഡന്റ് എസ്.വിജയലക്ഷ്മി, സെക്രട്ടറി എസ്.ധനപാൽ എന്നിവർ പങ്കെടുത്തു.