s
വനിതാ കമ്മിഷൻ

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മിഷൻ ഇന്നലെ ജില്ലയിൽ നടത്തിയ അദാലത്തിൽ പരിഗണിച്ച 124 പരാതികളിൽ 52 എണ്ണം തീർപ്പാക്കി. കുടുംബ പ്രശ്‌നങ്ങളും അയൽതർക്കങ്ങളും സംബന്ധിച്ച പരാതികളായിരുന്നു അധികവും. 10 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകി. 61 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന അദാലത്തിൽ അംഗം ഷിജി ശിവജി, കമ്മിഷൻ അഭിഭാഷകരായ ജലജ ചന്ദ്രൻ, മിനിസ ജബ്ബാർ, അംബിക കൃഷ്ണൻ, ജിനു എബ്രഹാം, ഐ.സി.ഡി.എസ് വനിത പ്രൊട്ടക്ഷൻ ഓഫിസർ ആർ. സൗമ്യ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജെ. മായലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.