
മാന്നാർ : നഫീസത്തുൽ മിസ്‌രിയ ഇസ്‌ലാമിക് വനിതാ (വഫിയ്യ) കോളേജിൽ പ്ലസ്‌വൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനികളുടെ സംഗമവും പഠനാരംഭവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ് ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ഇസ്മയിൽകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മുജീബ് വാഫി മണ്ണഞ്ചേരി സന്ദേശം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അസയ്യിദ് അബ്ദുള്ള തങ്ങൾ അൽ ഹൈദ്രൂസി പഠനാരംഭം ഉദ്‌ഘാടനം ചെയ്തു. സക്കറിയ ബാഖവി, ഇബ്രാഹിം ഫൈസി എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിനികൾക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും കോളേജ് ചെയർമാൻ വിതരണം ചെയ്തു.