choraththaveet

മാന്നാർ: ചോർന്നൊലിച്ച വീട്ടിൽ കഴിഞ്ഞു വന്ന ആറംഗകുടുംബം ഇനി ചോരാത്തവീട്ടിൽ അന്തിയുറങ്ങും. വർഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടിൽ അന്തിയുറങ്ങിയിരുന്ന പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാറിന്റെ കുടുംബത്തിനാണ് രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശുചി മുറി, സിറ്റൗട്ട് അടങ്ങിയ ടൈൽ പാകി മനോഹരമായ വീട് നിർമ്മിച്ച് നൽകിയത്. സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഒഫ് നോർത്ത് അമേരിക്ക, കൗൺസിൽ ഒഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഒഫ് ബ്രൂക്‌ലിൻ ക്യൂൻസ് ആൻഡ് ലോംഗ് ഐലൻഡ് എന്നിവയുടെ സഹകരണത്തോടെ 10 ലക്ഷംരൂപ ചെലവിൽ ചോരാത്ത വീട് പദ്ധതിയിലെ നാല്പതാമത്തെ വീടാണ് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനം പരുമല സെമിനാരി മാനേജർ റവ.കെ.വി.പോൾ റമ്പാൻ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ലിജി.ആർ.പണിക്കർ , ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.സോജിത്ത്, റോബിൻ പരുമല , പദ്ധതി കൺവീനർ റോയി പുത്തൻപുരക്കൽ, സോജി താമരവേലി, മധു പരുമല , ഡൊമിനിക് ജോസഫ്, എബി ജോൺ, ശിവദാസ് യു.പണിക്കർ, ബഷീർ പാലക്കീഴിൽ, സോളി ജോൺ, കെ.എ.റംലത്ത്, ഗോപി പാവുക്കര, അഞ്ജുഷ , സജികുമാർ, വൈജ എന്നിവർ സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പരുമല സെമിനാരി എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ അലക്സാണ്ടർ പി.ജോർജ്, എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ ദേവദത്തൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.