
അമ്പലപ്പുഴ: ബി.എം.എസ് അമ്പലപ്പുഴ വണ്ടാനം നിർമ്മാണ യൂണിറ്റ് കുടുംബ സംഗമവും പഠനോപകരണ വിതരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി. മധു കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, വൈസ് പ്രസിഡൻ്റ് സി. ഗോപകുമാർ, മേഖലാ സെക്രട്ടറി എം.എം. രാജേഷ്, യൂണിറ്റ് പ്രസിഡൻ്റ് സുനിൽകുമാർ സെക്രട്ടറി ബാബു എന്നിവർ സംസാരിച്ചു.