ഹരിപ്പാട് : കാർഷിക മേഖലയിൽ നവീന ആശയങ്ങൾ ഉണ്ടായെങ്കിലും നന്മ വിളയിക്കുന്ന കർഷകരുടെ ആചാരമാണ് നിറപുത്തരിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു പറഞ്ഞു. നിറപുത്തരി ആഘോഷ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രുഗ്മിണി. സബ് ഗ്രൂപ്പ് ആഫീസർ ആർ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറി ഓഫീസർ മാജിതാബീഗം സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മറ്റി കൺവീനർ ജെ. മഹാദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീവിവേക്, അംഗങ്ങളായ നോബിൾ , സാറാമ്മ, വിനു ആർ. നാഥ്, മിനി.എസ് , എ.നിർമ്മല കുമാരി, ഉമാറാണി.പി, മഞ്ജു ഷാജി, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ കെ.സോമൻ, എം.കെ. വിജയൻ, ഡപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണൻ മുസത് , സബ് രജിസ്ട്രാർ അബ്ദുൾനാസർ, ബി.ഡി.ഓ വിഷ്ണു ദേവ്, സി.ഐ ശ്യാംകുമാർ.വി.എസ് , എ.പ്രകാശ് (എൻ.ജി.ഓ സംഘ് ), വിനു (എൻ.ജി.ഒ.യൂണിയൻ) ഉണ്ണികൃഷ്ണൻ മൂസത്,ഹലീൽ.ഐ, അഡ്വ.സജി തമ്പാൻ, കെ.ജി. ഉദയകുമാർ , കരുവാറ്റാ ചന്ദ്രബാബു, ഇല്ലത്ത് ശ്രീകുമാർ(എൻ.ജി.ഓ അസോസിയേഷൻ) എന്നിവർ സംസാരിച്ചു. കെ.എം .രാജു ചെയർമാനായും ട്രഷറി ഓഫീസർ മാജിദ ബീഗം ജനറൽ കൺവീനറായും 75 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാനായി കെ.കെ.സുരേന്ദ്രനാഥും, കൺവീനറായി ജെ. മഹാദേവൻ, ട്രഷറർ ജി.കാർത്തികേയൻ എന്നിവരെ തിരഞ്ഞെടുത്തു. ആഗസ്റ്റ് നാലിനാണ് നിറപുത്തരി. രാവിലെ ക്ഷേത്ര ചടങ്ങുകൾ 5.30 നും തുടർന്ന് 7ന് ട്രഷറിയിലെക്ക് ആചാരപരമായ ഘോഷയാത്രയും നടക്കും.ഇതിന് മുമ്പായി സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് ചരിത്ര പൈതൃക ക്വിസ്, കർഷക കൂട്ടായ്മ , സാംസ്കാരിക സദസ് , സ്വാതന്ത്രത്തിന്റെ വജ്രജൂബിലി ആഘോഷം എന്നിവയും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.