kutumbsree
മാന്നാർ കുട്ടംപേരൂർ കാർത്തിക കുടുംബശ്രീ വാർഷികാഘോഷം ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവ്വഹിക്കുന്നു.

മാന്നാർ: കുട്ടംപേരൂർ പതിനൊന്നാം വാർഡിലെ കാർത്തിക, ഐശ്വര്യ കുടുംബശ്രീകളുടെ വാർഷികാഘോഷം നടന്നു. കാർത്തിക കുടുംബശ്രീ വാർഷികാഘോഷം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരം സമിതി അംഗങ്ങളായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സെലീന നൗഷാദ്, സുജാത മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, സി.ഡി.എസ് പ്രസിഡന്റ് ഗീതാ ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ പങ്കെടുത്തു. ഐശ്വര്യ കുടുംബശ്രീ വാർഷികാഘോഷം ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം നിർവഹിച്ചു. കുടുംബശ്രീ പ്രസിഡന്റ് ബീന മോൻസി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് സുശീല സോമരാജൻ, സെക്രട്ടറി സിനി ശ്രീകുമാർ, സുമ കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളായ മോളി ജയിൻസ്, പ്രസന്ന, പ്രഭാവതി, വിജയകുമാരി, ശാന്തമ്മ, ഉഷാവിജയൻ, സുഭദ്ര, ഉഷ ഹരികുമാർ, ജീന രാധാകൃഷ്ണൻ, ശ്രീകല, പത്മാവതിയമ്മ എന്നിവർ സംബന്ധിച്ചു.