അമ്പലപ്പുഴ: എച്ച്.സലാം എം.എൽ.എയുടെ മെരിറ്റ് അവാർഡ് "പൊൻതിളക്കം 2022" ഇന്ന് വൈകിട്ട് 3 ന് അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷനാകും. അമ്പലപ്പുഴ മണ്ഡലത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്പീക്കർ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും.