ആലപ്പുഴ : കയർ മേഖലയിൽ ചെറുകിട ഉത്പാദകർ നടത്തിവന്ന സമരം ഒത്തു തീർപ്പാക്കാനായി മുന്നോട്ടുവച്ച വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചെറുകിട കയർ ഫാക്ടറി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തീരുമാനം നടപ്പാക്കുന്നതിന് പകരം മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ തുടുന്നതെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് അസ്വ. കെ.ആർ.ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എൻ.സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.രമേശൻ, മനോഹരൻ, സതീശൻ, സുധാകരൻ, ലാലസൻ, ഹരിഹരൻ എന്നിവർ സംസാരിച്ചു.