
ചേർത്തല :തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി ബാങ്ക് പുരയിടത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. തൈ നടീൽ ഉദ്ഘാടനം ചേർത്തല അർബൻ ബാങ്ക് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.ജിജിമോൾ സ്വാഗതം പറഞ്ഞു.