
മാന്നാർ : ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ പോയ വൃദ്ധ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് മരിച്ചു. മാന്നാർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കുട്ടംപേരൂർ പടിഞ്ഞാറുടക്കത്ത് കുട്ടപ്പന്റെ ഭാര്യ ഭവാനിയാണ് (76 ) മരിച്ചത്. ഇന്നലെ രാവിലെ മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനായി പോകവേ കുന്നത്തൂർ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തര റോഡ് മുറിച്ചുകടക്കുമ്പോൾ അതുവഴി വന്ന ആക്ടീവ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്‍കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: ശോഭ,ഗീത. മരുമക്കൾ: ശിവദാസൻ, ശശിധരൻ. സഞ്ചയനം ചൊവ്വാഴ്ച.